Friday, February 8, 2013

  

സമകാലികം          

കുഞ്ഞിക്കരങ്ങളാല്‍ ഒരു പനിനീര്‍ പൂവിന്‍റെ 
ഞെട്ട് അടര്‍ത്തുന്നു , തലയില്‍ ചൂടുവനായി.
പള്ളിക്കൂടത്തിലേക്ക് -
പുസ്തക സഞ്ചിയുമായ് നീങ്ങിടുമ്പോള്‍ 
അരികില്‍ വന്നു നിന്ന വാഹനത്തിലേക്ക് 
ബാലിഷ്ട്മായ കരങ്ങള്‍ വലിച്ചിടുന്നു .
ഒന്ന് നിലവിളിക്കുവനകാതെ 
പുരുഷ ശക്തിയുടെ  ക്രൂരതയെ 
ചെറുത്ത്  നില്‍ക്കുവനകാതെ 
കണ്ണുനീര്‍ പൊഴിച്ചുകൊണ്ട്  കീഴടങ്ങുന്നു.
പിഴചിടുന്നു ഒരു ജീവിതമിവിടെ...
പിന്നീട് , ഒരു നാള്‍ ക്ലാസ് ടീച്ചര്‍ 
പേര്  വിളിച്ചു....സൂര്യനെല്ലി
കുരുന്നു ചുണ്ടുകള്‍ മന്ത്രിച്ചു 
അവള്‍ മരിച്ചു.....പ്രിയ കൂട്ടുകാരിക്ക് 
ഒരായിരം പൂച്ചെണ്ടുകള്‍ ..
പിന്നെയും പേര്‍  വിളിച്ചു
വിതുര,കിളിലൂര്‍ ....അവര്‍ക്കായ്‌ 
കണ്ണുനീരിന്‍റെ  ബാഷ്പഞ്ചലികള്‍    
                                             
               നൗഷാദ് ആമക്കാവ് 


2 comments:

  1. സമകാലീനങ്ങള്‍ ഉറക്കെ അട്ടഹസിക്കുന്നു നല്ല വരികള്‍ക്ക് ഒത്തിരി ആശംസകള്‍ നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  2. ഒന്നുകൂടെ ശ്രദ്ധിച്ചു അക്ഷരത്തെറ്റുകള്‍ കൂടെ തിരുത്തൂ ട്ടോ..
    ബലിഷ്ടമായ എന്നാണ്
    അതുപോലെ തന്നെ ചിലയിടങ്ങളില്‍ ദീര്‍ഘം ഒക്കെ നല്‍കാനുണ്ട്...

    ReplyDelete